TOP NEWS| കേരളത്തിൽ കോവി‍ഡ് വാക്സീൻ നിർമിക്കാൻ കമ്പനികൾ; ഇളവ് നൽകണമെന്ന് ശുപാർശ

0

തിരുവനന്തപുരം • സ്‌പുട്‌നിക് വാക്‌സീൻ നിർമാണ കമ്പനിക്കും മറ്റു വാക്‌സീൻ കമ്പനികൾക്കും ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഇളവു നൽകണമെന്നു ശുപാർശ. റഷ്യൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലസ്ഥാനത്ത് സ്‌പുട്‌നിക് വാക്‌സീൻ നിർമാണ യൂണിറ്റ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് സർക്കാർ രൂപീകരിച്ച സമിതിയാണു ശുപാർശ മുന്നോട്ടുവച്ചത്. വാക്‌സീൻ കമ്പനികളുമായും വിദഗ്ധരുമായും ചർച്ച ചെയ്തശേഷം തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കും.

You might also like