TOP NEWS| വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ വകഭേദം ഉയര്‍ന്ന അളവില്‍: പഠനം
വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ വകഭേദം ഉയര്‍ന്ന അളവില്‍: പഠനം
ദില്ലി: ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരേപ്പോലെതന്നെ വൈറസ് സാന്നിധ്യം സൃഷ്ടിക്കുമെന്ന് പുതിയ പഠനം. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പഠനം നടത്തുകയായിരുന്നു.മസാച്ചുസെറ്റ്സിലെ 469 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡെല്‍റ്റ വകഭേദം ശരീരത്തില്‍ പ്രവേശിച്ചാല്‍ സാര്‍സ്-കോവ്-2 വൈറസ് ബാധ വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരിലും ഉയര്‍ന്ന അളവില്‍ കാണാനാകുമെന്ന് പഠനത്തിൽ പറയുന്നു. 469 പേരിൽ 346 പേരും (ഏകദേശം 74 ശതമാനം) വാക്സിനെടുത്തവരാണെന്ന് ഗവേഷകർ പറയുന്നു.