TOP NEWS| മാസങ്ങളായി ശമ്പളമില്ലാതെ അട്ടപ്പാടിയിലെ 140 ആരോഗ്യപ്രവര്‍ത്തകര്‍
അട്ടപ്പാടിയിൽ മാസങ്ങളായി ശമ്പളമില്ലാതെ ആരോഗ്യപ്രവർത്തകർ. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിയമിച്ച 140 താല്‍ക്കാലിക ജീവനക്കാരാണ് മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് . ഇവർക്ക് അവസാന ശമ്പളം കിട്ടിയത് ഏപ്രിൽ മാസത്തിലാണ്.
ആശുപത്രിക്ക് സാമ്പത്തിക പരാധീനതയെന്നാണ് അധികൃതരുടെ വിശദീകരണം. ശമ്പളം നല്‍കാന്‍ പ്രതിമാസം 20 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് ആശുപത്രി സൂപ്രണ്ട് കത്ത് നല്‍കി.