TOP NEWS| ഓഗസ്റ്റ്‌ മാസത്തോടെ മൂന്നാം തരംഗം തീവ്രമാകും; പ്രതിദിന രോഗികളുടെ എണ്ണം 1,50,000 വരെ ആകുമെന്ന് മുന്നറിയിപ്പ്

0

 

ഓഗസ്റ്റ്‌ മാസത്തോടെ മൂന്നാം തരംഗം തീവ്രമാകും; പ്രതിദിന രോഗികളുടെ എണ്ണം 1,50,000 വരെ ആകുമെന്ന് മുന്നറിയിപ്പ്

ദില്ലി: ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. മതുക്കുമല്ലി വിദ്യാസാഗർ, മനീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാൽ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും പഠനം പറയുന്നുണ്ട്. രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ആയിരുന്നു. രണ്ടാം തരംഗത്തിന് സമാനമായി മൂന്നാം തരംഗത്തിലും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുക.

You might also like