താപനില കുതിച്ചുയരുന്ന തുര്‍ക്കിയില്‍ ശക്തമായ കാട്ടുതീ പടരുന്നു: ഖത്തറിന്റെ രക്ഷാസംഘം പുറപ്പെട്ടു
താപനില കുതിച്ചുയരുന്ന തുര്‍ക്കിയില്‍ ശക്തമായ കാട്ടുതീ പടരുന്നു.ഇതേതുടര്‍ന്ന് തുര്‍ക്കിയിലേക്ക് ഖത്തറിന്റെ രക്ഷാസംഘം പുറപ്പെട്ടു . അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയുടെ പ്രത്യേക സേന ഞായറാഴ്ച തുര്‍ക്കിയിലേക്ക് യാത്രതിരിച്ചു.
അഗ്നിരക്ഷാ സംവിധാനങ്ങള്‍, വാഹനങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയും സംഘത്തോടൊപ്പമുണ്ട്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയും തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സൊയ്ലുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് അമീറിെന്റ തീരുമാനം അറിയിച്ചത്.