ടോക്കിയോ ഒളിമ്ബിക്സ് 2021: ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍

0

ടോക്കിയോ: ടോക്കിയോ ഒളിമ്ബിക്സ് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍. ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സെമിയില്‍ കടന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്കായിരുന്നു കോര്‍ട്ടിലെ മുഴുവന്‍ ആധിപത്യവും. ബെല്‍ജിയമാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്ബിക്സ് ഹോക്കി സെമിയില്‍ കടക്കുന്നത്.

1980ലെ മോസ്‌കോ ഒളിമ്ബിക്‌സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്. ഇന്ത്യന്‍ ജേഴ്സിയില്‍ അന്‍പതാം മത്സരത്തിന് ഇറങ്ങിയ ദില്‍പ്രീത് സിംഗ് (7), ഗുര്‍ജാന്ത് സിംഗ് (16), ഹാര്‍ദിക് സിംഗ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. സാമുവല്‍ വാര്‍ഡാണ് ഗ്രേറ്റ് ബ്രിട്ടണു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം, ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇന്ന് നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയോവയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍- 21-13, 21-15. വലിയ വെല്ലുവിളികള്‍ ഇല്ലാതെ അനായാസമായാണ് നിര്‍ണായക മത്സരം സിന്ധു കൈപ്പിടിയിലാക്കിയത്.

You might also like