ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് ഇപ്പോള്‍ നേരിട്ട്‌ മടങ്ങാന്‍ സാധിക്കില്ല

0

ദുബായ്: യുഎഇയിലേക്ക് പ്രവാസികള്‍ക്ക് മടങ്ങാനുള്ള യാത്രാ തടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാനാവില്ല .യുഎഇ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. അതെ സമയം യുഎഇയില്‍ വെച്ച്‌ രണ്ടു ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ക്കാണ് തുടക്കത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.

അതെ സമയം ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂവെന്നാണ് അറിയാന്‍ കഴിയുന്നത് . കഴിഞ്ഞ ദിവസം യാത്രാ നിയന്ത്രണം നീക്കിയുള്ള യുഎഇ അധികൃതരുടെ ഉത്തരവില്‍ അവ്യക്തത നിലനിന്നിരുന്നു. എന്നാല്‍ വിമാന കമ്ബനികള്‍ക്കും മറ്റും നല്‍കിയ നിര്‍ദേശത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

യുഎഇയില്‍ കോവിഡ് വാക്‌സിനേഷന്‍പൂര്‍ത്തിയാക്കിയ, യുഎഇ താമസ വിസയുള്ള നിര്‍ദിഷ്ട കാറ്റഗറികളില്‍പ്പെട്ടവര്‍ക്കാണ് നാളെ മുതല്‍ യുഎഇയിലേക്ക് യാത്രാ അനുമതിയുള്ളത് . കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്തിട്ട് 14 ദിവസം കഴിഞ്ഞവരാകണമെന്നും നിര്‍ദേശമുണ്ട്.

ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവ. ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് 5 മുതല്‍ യു. എ.ഇ. യിലേക്ക് മടങ്ങാം. അതെ സമയം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പ്രതിരോധ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല.

You might also like