അതിര്‍ത്തി സുരക്ഷ ; ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ഇന്ത്യ

0

ന്യൂഡല്‍ഹി: ദക്ഷിണ ചൈനാ കടലിലേക്ക് ആഗസ്റ്റില്‍ തന്നെ യുദ്ധക്കപ്പലുകള്‍ അയയ്ക്കാനൊരുങ്ങി ഇന്ത്യ. സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഇന്ത്യയുടെ നീക്കം .ദക്ഷിണ ചൈന കടലില്‍ ചൈനയെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന നീക്കത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യറെടുക്കുന്നെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്.

ചൈനയുടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയോടെയാണ് നേരത്തെ മുതല്‍ നീക്കം നടത്തുന്നത് . എന്നാല്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥിതി മാറിയിട്ടുണ്ട്. യുഎസുമായി ചേര്‍ന്ന് ചൈനക്കെതിരായ നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട് .

നാല് യുദ്ധക്കപ്പലുകളെയാവും രണ്ട് മാസക്കാലം ദക്ഷിണ ചൈനാ കടലില്‍ അടക്കം വിന്യസിക്കുക. ഇവയില്‍ ഒന്ന് മിസൈല്‍ ആക്രമണം ചെറുക്കാന്‍ ശേഷിയുള്ളതും മറ്റൊന്ന് മിസൈലുകളെ തകര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഉള്ളതുമാണ്. സൗഹൃദ രാജ്യങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് യുദ്ധക്കപ്പലുകളെ ഇത്തരത്തില്‍ വിന്യസിക്കുന്നതെന്ന് നാവികസേന അറിയിച്ചു .

You might also like