TOP NEWS| കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിര പോരാളികളായി വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിര പോരാളികളായി വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
ഹോ ചി മിന്‍ സിറ്റി: കോവിഡ് 19 രോഗബാധിതരെന്നു സംശയിക്കുന്നവരുടെ ഇടയില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തി സാംപിളുകള്‍ പരിശോധനയ്ക്കയച്ചും, രോഗികളെ പരിപാലിച്ചും, പ്രതിരോധമരുന്നുകള്‍ ലഭ്യമാക്കിയും രാജ്യത്തെ കത്തോലിക്ക കന്യാസ്ത്രീകളുടെ അവര്‍ണ്ണനീയമായ ശുശ്രൂഷ. രോഗം അതിരൂക്ഷമായിട്ടുള്ള ഡോങ് നയി പ്രവിശ്യയിലെ ഫീല്‍ഡ് ആശുപത്രികളിലും, ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സന്നദ്ധ സേവനം ചെയ്യുന്ന എണ്‍പതോളം കത്തോലിക്ക കന്യാസ്ത്രീകള്‍ നൂറുകണക്കിന് കൊറോണ രോഗികള്‍ക്കും, സര്‍ക്കാരിനും ആശ്വാസമാവുകയാണ്.
സുവാന്‍ ലോക്ക് രൂപതയുടെ അപേക്ഷപ്രകാരമാണ് വിവിധ സന്യാസിനീ സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ സ്വന്തം ആരോഗ്യം പോലും വകവെക്കാതെ കൊറോണക്കെതിരെയുള്ള പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സന്യസ്തരുടെ നിസ്തുല സേവനത്തെയും, ത്യാഗത്തെയും അഭിനന്ദിച്ചുകൊണ്ട് പ്രാദേശിക മെഡിക്കല്‍ അധികാരികള്‍ രംഗത്ത് വന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മനശാസ്ത്രപരമായ ഉപദേശം, രോഗികളുടെ പരിപാലനം തുടങ്ങിയവയില്‍ ദിവസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് കന്യാസ്ത്രീകള്‍ കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങിതിരിച്ചത്.