ആക്രി പെറുക്കി വിറ്റും , ബിരിയാണി ചലഞ്ച് നടത്തിയും പണം സമാഹരിച്ച്, ആംബുലന്‍സ് വാങ്ങി
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് നാടിനായി ആബുലൻസ് വാങ്ങി സമർപ്പിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഡിവൈഎഫ്ഐ ഒളവണ്ണ മേഖല കമ്മിറ്റി. മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റും ബിരിയാണി ഫെസ്റ്റ് നടത്തിയും പ്രവര്ത്തകരുടെ ഒരു ദിവസത്തെ വേതനവും മാറ്റിവെച്ചുമാണ് ആബുലൻസ് വാങ്ങാനായി പണം സ്വരൂപിച്ചത്. പ്രദേശത്തെ കൊവിഡ് വ്യാപനം വര്ധിക്കുന്ന അടിയന്തര സാഹചര്യം കൂടി പരിഗണിച്ചാണ് ഡിവൈഎഫ്ഐയുടെ ഈ പ്രവര്ത്തനം. മന്ത്രിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ സഖാവ് പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്ത് ആംബുലൻസ് നാടിന് സമർപ്പിച്ചു.