TOP NEWS| ഓണസമ്മാനമായി പുസ്തകം; വേറിട്ട പദ്ധതിയുമായി ഒരു സ്കൂൾ

0

 

ഓണത്തെ വരവേൽക്കാൻ വേറിട്ട സദ്യയൊരുക്കി കുട്ടനാട്ടിലെ നെടുമുടി NS ഹയർ സെക്കൻഡറി സ്കൂൾ. ഓണസമ്മാനമായി കുട്ടികൾക്ക് പുസ്തക സദ്യയൊരുക്കുകയാണ് സ്കൂൾ. വിദ്യാർത്ഥികൾ പുസ്തകം വായിച്ചെന്ന് ഉറപ്പാക്കാനുള്ള നടപടികളും അധ്യാപകർ ആവിഷ്കരിച്ചിട്ടുണ്ട്

കോവിഡ് കാലത്ത് കുട്ടികൾക്ക് ഓണ സദ്യയ്ക്കു പകരം എന്തു നൽകാനാവും. എന്ന ചിന്തയിൽ നിന്നാണ് പുസ്തക സദ്യ എന്ന ആശയം ഉദിക്കുന്നത് .മുഴുവൻ കുട്ടികൾക്കും ഓരോ പുസ്തകം സമ്മാനമായി നൽകാനാണ് അധ്യാപകർ തീരുമാനിച്ചത്. പോസ്റ്റോഫീസ് വഴിയാണ് കുട്ടികൾക്ക് പുസ്തകമെത്തിക്കുന്നത്.

You might also like