ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നോവവാക്‌സ് കമ്ബനി

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ യുഎസ് കമ്ബനി ‘നോവവാക്‌സ്’. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കാണ് അപേക്ഷ സമര്‍പ്പിച്ചത് .

ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലും കമ്ബനി സമാന അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ലോകാരോഗ്യ സംഘടനയുടെ ആഗോള കോവിഡ് പ്രതിരോധ വാക്‌സിന്‍ കാമ്ബയിനിന്റെ ഭാഗമാകാനാണ് കമ്ബനി ലക്ഷ്യമിടുന്നത് .

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കമ്ബനി വാക്‌സിന്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതുമെല്ലാം.അതെ സമയം നോവവാക്‌സിന് കോവിഷീല്‍ഡിനെക്കാള്‍ വില കൂടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് മറ്റൊരു യുഎസ് കമ്ബനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര അനുമതി തേടി അപേക്ഷ നല്‍കിയത്.

You might also like