അസമില്‍ കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന് ഫീസ് ഈടാക്കി വാക്‌സിനേഷന്‍ സെന്ററുകള്‍; അന്വേഷണത്തിന് ഉത്തരവ്‌

0

ഗുവാഹത്തി: കരിംഗഞ്ച് ജില്ലയിലെ മൂന്ന് കോവിഡ് -19 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമായി രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നതായി അസം നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ കമലാഖ്യ ദേ പുര്‍കയസ്ത ആരോപിച്ചു. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്‌. വാക്‌സിനേഷന്‍ സെന്ററുകളില്‍ രജിസ്‌ട്രേഷന്‍ ഫീസായി 5 രൂപ ഈടാക്കുന്നുവെന്നാണ് ആരോപണം.

ചോദ്യോത്തര വേളയില്‍ പ്രശ്നം ഉന്നയിച്ച പുര്‍കയസ്ത ജില്ലയിലെ അഡീഷണല്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ എഴുതിയ കത്ത് മേശപ്പുറത്ത് വച്ചു. ‘അഡീഷണല്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ തന്റെ കത്തില്‍ എഴുതി, മൂന്ന് വാക്സിന്‍ സെന്ററുകള്‍ രജിസ്ട്രേഷന്‍ ഫീസായി 5 രൂപ ഈടാക്കുന്നു. വാക്സിനുകള്‍ സൗജന്യമായി നല്‍കാനുള്ളതിനാല്‍ ഇത് വലിയ ക്രമക്കേടാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like