TOP NEWS| കോവിഡ് വാക്‌സിനെടുത്താൽ ചിമ്പാൻസിയാകുമെന്ന് വ്യാജപ്രചാരണം; 300ഓളം അക്കൗണ്ടുകൾ പൂട്ടി ഫേസ്ബുക്ക്
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന റഷ്യൻ ശൃംഖലയുമായി ബന്ധമുള്ള അക്കൗണ്ടുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടിയെടുത്തത്. ആസ്ട്രാ സെനെക്ക, ഫൈസർ എന്നീ കമ്പനികളുടെ വാക്‌സിനെതിരെയായിരുന്നു സംഘത്തിന്റെ വ്യാജ പ്രചാരണം. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടാണ് പ്രചാരണം നടക്കുന്നതെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.