TOP NEWS| കുറയാതെ കോവിഡ്: സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് കുറയാതെ കോവിഡ് വ്യാപനം. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം വീണ്ടും 1,80,000 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14ന് മുകളിൽ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നലെ അഞ്ച് ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. കണ്ടെയ്ൻമെന്‍റ് സോണിൽ രോഗമില്ലാത്തവർക്ക് വാക്സിൻ നൽകാനാണ് തീരുമാനം.