TOP NEWS| കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരും: ഉദ്ധവ് താക്കറെ
കോവിഡിനെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരവുമായി താരതമ്യപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആളുകൾ പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടിവരും. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
“ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്”
