മായം ചേർത്ത പാലിന് തടയിടാൻ ക്ഷീരവകുപ്പ്; പരിശോധന കടുപ്പിക്കുന്നു

0

ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും മായം ചേ‌‌ർത്ത പാൽ കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ പരിശോധനയുമായി ക്ഷീര വകുപ്പ്. ഇടുക്കി കുമളി ചെക്പോസ്റ്റില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ് അടക്കം സജ്ജമാക്കിയാണ് പരിശോധന കടുപ്പിക്കുന്നത്. പാലിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ വാഹനം ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറും.

മായം ചേർന്ന പാൽ അതിർത്തി കടത്താന്‍ ശ്രമിച്ചാല്‍ ഇനിമുതല്‍ പിടി വീഴും. ഓണത്തോടനുബന്ധിച്ച് പാലിന്റെ ആവശ്യകത കൂടിയതോടെ മായം ചേര്‍ത്ത പാല്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കേരളത്തിലേക്ക് എത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന. കുമളി ചെക്ക് പോസ്റ്റിന് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താല്‍കാലിക ലാബും പ്രവര്‍ത്തനം തുടങ്ങി.

You might also like