ചെരിപറമ്പിൽ കെ ജോൺ (തമ്പിച്ചായൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ചൊവ്വാഴ്ച.
എറണാകുളം (കണ്ടനാട്): ചെരിപറമ്പിൽ കെ ജോൺ (തമ്പിച്ചായൻ,72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 06-08-2024 ചൊവ്വാഴ്ച പകൽ നടക്കും. രാവിലെ 7 മണിയ്ക്ക് കണ്ടനാടുള്ള ഭവനത്തിൽ പ്രാർത്ഥനയ്ക്കും ശുശ്രൂഷകൾക്കും ശേഷം 10 മണിയ്ക്ക് കരിങ്ങാച്ചിറ ശാരോൻ ഫെലോഷിപ് ചർച്ചിൽ വെച്ച് പ്രധാന ശുശ്രൂഷകൾ നിർവഹിച്ച് 2 മണിയ്ക്ക് മാമല ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: പുല്ലാട് തോട്ടത്തിൽ കുടുംബാംഗം ശാന്തമ്മ. ഏകമകൾ: ഷീബ. മരുമകൻ: റാന്നി പെരുനാട് കുന്നുംപുറത്ത് പാസ്റ്റർ. ഡോ.കെ.ബി ജോർജ്കുട്ടി (ശാരോൻ ഫെലോഷിപ് ചർച്ച് ഷാർജ, പ്രൊഫസർ F T S മണക്കാല) കൊച്ചുമക്കൾ: ആദർശ്, അൻകിത്. പരേതൻ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ്.