മൂന്നുപെണ്‍കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു.

0

മൂന്നുപെണ്‍കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. 13 വര്‍ഷത്തിനിടെ രാജ്യംകണ്ട വലിയ കലാപമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച സൗത്ത്‌പോര്‍ട്ടില്‍വെച്ച് അക്സല്‍ റുഡാകുബാന എന്ന പതിനേഴുകാരന്‍ മൂന്നുപെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന് കാരണം. കൊലപാതകിയെക്കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങളാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷാനുകൂലികളെ തെരുവിലേക്കെത്തിച്ചത്. മുസ്ലിംപള്ളികള്‍ക്കുനേരേയും പ്രക്ഷോഭകാരികള്‍ അക്രമം അഴിച്ചുവിട്ടു.

You might also like