പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ സീനിയർ പാസ്റ്റർ എം. ജോസഫ്കുട്ടി (73) കർത്തൃസന്നിധിയിൽ : സംസ്കാരം നാളെ

0

കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ പാസ്റ്ററും കേരളത്തിലെ റ്റി.പി.എം സഭകളുടെ മുഖ്യ ചുമതലക്കാരനുമായ പാസ്റ്റർ എം.ജോസഫ് കുട്ടി (73 ) ആഗസ്റ്റ് 11 ഞായർ രാവിലെ 9.30ന് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ആഗസ്റ്റ് 13 ചൊവ്വ (നാളെ) രാവിലെ 9ന് കൊട്ടാരക്കര ദി പെന്തെക്കൊസ്ത്  മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം കോട്ടപ്പുറം ടി.പി.എം സഭാ സെമിത്തേരിയിൽ.

കൊട്ടാരക്കര മൂഴിയിൽ തെക്കെക്കര മത്തായിച്ചൻ്റെ മകനാണ്. അഞ്ച് പതിറ്റാണ്ടോളമായി (1974ൽ ) പെന്തെക്കൊസ്ത് മിഷൻ സഭയുടെ ശുശ്രൂഷകനായി സുവിശേഷ പ്രവർത്തനം ആരംഭിച്ച പാസ്റ്റർ ജോസഫ് കുട്ടി ഇന്ന് കേരളത്തിലെ റ്റി.പി.എം സഭകളുടെ മുഖ്യ ചുമതലക്കാരനും സീനിയർ പാസ്റ്ററും ആണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സഭയുടെ കൺവെൻഷൻ പ്രാസംഗികൻ കൂടെയാണ് അദ്ദേഹം.

You might also like