ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഐഫോണ്‍ 16 ലോഞ്ച് ചെയ്തിരിക്കുകയാണ്
ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഐഫോണ്‍ 16 ലോഞ്ച് ചെയ്തിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് ലോഞ്ച് ചെയ്ത പുതിയ ഐഫോണ്‍ സീരിസ് വേരിയന്റുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഐഫോണ്‍ 15നെ അപേക്ഷിച്ച് ചില ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകളും എഐ ഫീച്ചറുകളും ഉള്‍പ്പെടെയുള്ള പുതിയ സവിശേഷതകള്‍ ഐഫോണ്‍ 16ലുണ്ട്. ക്യാമറ ഫങ്ഷനുകള്‍ക്കായുള്ള പ്രത്യേക ബട്ടണാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.
കാര്യങ്ങള്‍ ഇങ്ങനയൊക്കെ ആണെങ്കിലും ഐഫോണ്‍ 15 കയ്യിലുള്ളവര്‍ വിഷമിക്കേണ്ട. ഈ അടുത്താണോ നിങ്ങള്‍ ഐഫോണ്‍ 15 വാങ്ങിയത്?. എങ്കില്‍ ആശ്വസിക്കാന്‍ വകയുണ്ട്. ഐഫോണ്‍ 16 ലോഞ്ചിന് ശേഷം, ഐഫോണ്‍ 15ന് വില കുറഞ്ഞാല്‍ റീഫണ്ടിന് സാധ്യതയുണ്ടാകും. ഐഫോണ്‍ 16 ലോഞ്ച് ചെയ്തതോടെ ഐഫോണ്‍ 15ന് വില കുറയാന്‍ സാധ്യതയുണ്ട്. കുറഞ്ഞാല്‍ ഒരുപക്ഷെ ഈ അടുത്ത് ഐഫോണ്‍ 15 വാങ്ങിയ പലര്‍ക്കും ഭാഗിക റീഫണ്ട് കിട്ടിയേക്കാം. ആപ്പിളിന്റെ വില സംരക്ഷണ നയം അഥവാ Apple’s Price Protection Policy അനുസരിച്ചാണ് ഈ റീഫണ്ട് നടക്കുക.
ആപ്പിളിന്റെ ഒരു ഉല്‍പ്പന്നം വാങ്ങിയ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നത്തിന്റെ വില കുറയുകയാണെങ്കില്‍, നിങ്ങള്‍ക്ക് റീഫണ്ട് നല്‍ക്കാന്‍ ആപ്പിള്‍ ബാധ്യസ്ഥരാണ് എന്നാണ് ഈ പോളിസിയില്‍ പറയുന്നത്. ഇങ്ങനെ വില കുറയുകയാണെങ്കില്‍ നിങ്ങള്‍ അടച്ച വിലയും നിലവിലെ വില്‍പ്പന വിലയും തമ്മിലുള്ള വ്യത്യാസത്തിന് റീഫണ്ടോ ക്രെഡിറ്റോ അഭ്യര്‍ത്ഥിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഉദാഹരണത്തിന് ഇന്ന് നിങ്ങള്‍ ഒരു ആപ്പിളിന്റെ ഉല്‍പ്പന്നം വാങ്ങുകയും ആ ഉല്‍പ്പന്നത്തിന് ഇന്ന് മുതല്‍ 14 ദിവസത്തിനുള്ളില്‍ വില കുറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ റീഫണ്ട് ലഭിക്കുന്നതാണ്. ഈ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന്, നിങ്ങള്‍ ഒരു ആപ്പിള്‍ സ്റ്റോര്‍ സന്ദര്‍ശിക്കുകയോ ആപ്പിളിന്റെ ഉപഭോക്തൃ സേവനവുമായി 000800 040 1966 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഇതിന്റെ ഭാ?ഗമായി നിങ്ങള്‍ വാങ്ങിയതിന്റെ തെളിവും നല്‍കേണ്ടതുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ഉല്‍പ്പന്നം ഇപ്പോഴും നിങ്ങളുടെ കൈവശമുണ്ടെന്ന് കാണിക്കുകയും വേണം.