വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 59 പേർ മരിച്ചു
ഹാനോയ്: വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 59 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റ് എട്ടു ലക്ഷത്തോളം പാർപ്പിടങ്ങളുടെ നാശത്തിന് കാരണമായെന്നാണു റിപ്പോർട്ട്.കാവോ വാങ് പ്രവിശ്യയിൽ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചുപോവുകയും ഫുതോ പ്രവിശ്യയിൽ പാലം തകരുകയും ചെയ്തു. ഈ വർഷം ഏഷ്യയിൽ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്നാമിൽ തീരംതൊട്ടത്. ഇതേത്തുടർന്നു തീരപ്രദേശത്തുള്ള 50,000 പേരെ ഒഴിപ്പിച്ചു.