ചതിയിൽപ്പെടരുത് ഹാക്കിംഗ് സംബന്ധിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ

0

നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കുന്നതിന്, ആരെങ്കിലും നിങ്ങളുടെ ഫോൺ നമ്പറിൽ ഒരു വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ വാട്സാപ്പ് നിങ്ങൾക്ക് ഒരു സന്ദേശം അയയ്ക്കും. നിങ്ങളുടെ കോൺടാക്ടിൽ ഉള്ള വ്യക്തിയുടെ നമ്പറിൽ നിന്നും ആയിരിക്കും സാധാരണ മെസ്സേജ് അവർ അയക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ, നിങ്ങളുടെ സ്ഥിരീകരണ കോഡ് മറ്റുള്ളവരുമായി പങ്കിടരുത്.

നിങ്ങൾക്ക് ഈ അറിയിപ്പ് ലഭിക്കുമ്പോൾ, ആരെങ്കിലും നിങ്ങളുടെ ഫോൺ നമ്പർ നൽകി രജിസ്ട്രേഷൻ കോഡ് അഭ്യർത്ഥിച്ചു എന്നാണ് ഇതിനർത്ഥം. രജിസ്റ്റർ ചെയ്യുന്നതിനായി സ്വന്തം നമ്പർ നൽകാൻ ശ്രമിക്കുമ്പോൾ മറ്റൊരു ഉപയോക്താവ് നിങ്ങളുടെ നമ്പർ തെറ്റായി ടൈപ്പ് ചെയ്‌താൽ, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും ഏറ്റെടുക്കാൻ ശ്രമിക്കുമ്പോഴും ഇത് സംഭവിക്കാം.

നിങ്ങൾ ഒരിക്കലും നിങ്ങളുടെ വാട്ട്‌സ്ആപ്പ് വെരിഫിക്കേഷൻ കോഡ് മറ്റുള്ളവരുമായി പങ്കിടരുത്. നിങ്ങളെ പുതിയ ഒരു ഗ്രൂപ്പിൽ ചേർക്കുവാൻ ആണ് എന്നായിരിക്കും ആദ്യം വരുന്ന മെസേജ്. പരിചയം ഉള്ള ആൾ അയ്ക്കുന്ന മെസേജ് ആയതുകൊണ്ട് നമ്മൾ വിശ്വസിക്കുകയും ചെയ്യും. ഉടൻ പറയും ആറക്ക സംഖ്യ ഇപ്പൊൾ നിങ്ങൾക്ക് വരും. അത് അയച്ചുതരിക. ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് ഏറ്റെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് ചെയ്യുന്നതിന് അവർക്ക് നിങ്ങളുടെ ഫോൺ നമ്പറിലേക്ക് അയച്ച ആ സ്ഥിരീകരണ കോഡ് ആവശ്യമാണ്.

ഈ കോഡ് ഇല്ലാതെ, നിങ്ങളുടെ നമ്പർ പരിശോധിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു ഉപയോക്താവിനും സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാനും വാട്സാപ്പ്-ൽ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിക്കാനും കഴിയില്ല. ഇതിനർത്ഥം നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൻ്റെ നിയന്ത്രണത്തിൽ നിങ്ങൾ തുടരും എന്നാണ്.

അഥവാ ആറക്ക സഖ്യയുള്ള ഓ ടീ പി നിങ്ങൾ അയച്ചുകൊടുത്താൽ വാട്സാപ്പ് ഹാക്ക് ചെയ്യുകയും, (ചിലപ്പോൾ ഫോൺ പോലും ഹാക്ക് ചെയ്യാം) നിങ്ങളുടെ കോൺടാക്ടീൽ ഉള്ളവരെ വിളിച്ചോ, മെസേജിട്ടോ പണം ആവശ്യപ്പെടും.

ഇങ്ങനെയുള്ള തട്ടിപ്പിൻ്റെ സംഘം ലോകം മുഴുവനും പ്രവർത്തിക്കുന്നുണ്ട്. ആരോടെങ്കിലും ഇങ്ങനെ പണം ആവശ്യപ്പെട്ടാൽ യഥാർത്ഥ വ്യക്തിയെ വിളിച്ചു ചോദിക്കാതെ യാതൊരു ഇടപാടും നടത്തരുത്.

ബംഗളൂരിലുള്ള എൻ്റെ ഒരു സ്നേഹിതൻ്റെ ഫോൺ ആരോ ഹാക്ക് ചെയ്തിട്ട് പലരിൽ നിന്നായി പണം തട്ടിയെടുത്തു. എനിക്കും മെസേജ് ഇട്ടു ഒരു ഗ്രൂപ്പിൽ ആട് ആക്കട്ടെ എന്ന്. ഇപ്പൊൾ ഒരു ആറക്ക സംഖ്യ വരും അത് അയച്ചുതരിക. എൻ്റെ സ്നേഹിതൻ ആണല്ലോ എന്ന് വിചാരിച്ച് എനിക്ക് വന്ന ആറക്ക ഓറ്റിപി ഞാൻ അയച്ചു കൊടുത്തു.

ഉടൻ എന്നെയും ഹാക്ക് ആക്കി. പക്ഷേ ഉടൻ തന്നെ അയാൾക്ക് അത് കാണുവാൻ സാധിക്കാതെ ഞാൻ അയച്ച നമ്പർ ഡിലീറ്റ് ആക്കി. എങ്കിലും ഏകദേശം പന്ത്രണ്ട് മണിക്കൂർ വാട്സാപ്പ് ബ്ലോക്ക് ആയിപ്പോയി. അയാൾക്ക് ലോഗിൻ ചെയ്യുവാൻ പറ്റിയില്ല. ആരും ഈ ചതിയിൽപ്പെടാതിരിക്കുവാൻ വളരെ സൂക്ഷിക്കുക.

You might also like