കിടിലന്‍ ഫിച്ചറുളുമായി ഐഫോണ്‍ 16 പുറത്തിറക്കി; ഇന്ത്യയിലെ വില ഉള്‍പ്പെടെ അറിയാം

0

ന്യൂയോര്‍ക്ക്: പുതിയ ഐഫോണ്‍ 16 സീരീസിന്റെ അവതരണം യുഎസിലെ കൂപര്‍റ്റീനോവിലെ ആപ്പിളിന്റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നു. പതിവുപോലെ കിടിലന്‍ നൂതന സാങ്കേതികവിദ്യകളുമായാണ് പുതിയ ഐഫോണും, ആപ്പിള്‍ വാച്ചും, എയര്‍പോഡുമെല്ലാം എത്തിയിരിക്കുന്നത്. ജൂണില്‍ ആപ്പിള്‍ അവതരിപ്പിച്ച ആപ്പിള്‍ ഇന്റലിജന്‍സ് എന്ന കമ്പനിയുടെ സ്വന്തം നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ആദ്യമായി ഉള്‍പ്പെടുത്തിയ സീരീസാണ് ഐഫോണ്‍ 16.

മുന്‍ മോഡലുകളെ അപേക്ഷിച്ച് പ്രകടമായ മാറ്റങ്ങള്‍ കുറവാണെങ്കിലും ഉള്ളില്‍, പ്രത്യേകിച്ച് തലച്ചോറില്‍ കാര്യമായ മാറ്റങ്ങളുമായാണ് ഐഫോണ്‍ 16 സീരീസിന്റെ വരവ്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഈ നാല് മോഡലുകളുടേയും സ്‌ക്രീന്‍ വലിപ്പത്തില്‍ മാറ്റമുണ്ട്. ഐഫോണ്‍ 16 പ്രോ മാക്സ് ആണ് ഇതുവരെ ആപ്പിള്‍ വിപണിയിലിറക്കിയ ഏറ്റവും വലിപ്പമേറിയ ഫോണ്‍.

പ്രകടനത്തിലും അതികേമനാണ്. ആപ്പിള്‍ ഇന്റലിജന്‍സിന് പുറമെ ഒട്ടേറെ പുതുമകളുള്ള ക്യാമറ കണ്‍ട്രോള്‍, വേഗതയും കാര്യക്ഷമതയും പ്രവര്‍ത്തന ക്ഷമതയും നല്‍കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ എ18 പ്രൊസസര്‍, ഐഒഎസ് 18, പുതിയ ആക്ഷന്‍ ബട്ടന്‍, മികച്ച ബാറ്ററി ലൈഫ്, ക്യാമറയിലെ പുതിയ കിടിലന്‍ ഫീച്ചറുകള്‍ എന്നിവയാണ് ഐഫോണ്‍ 16 സീരീസിലെ പുതുമകള്‍.

സൈഡ് ബട്ടന് അല്‍പം താഴെയായി നല്‍കിയിരിക്കുന്ന ഒരു ടച്ച് ബട്ടനാണ് ആപ്പിള്‍ കാമറ കണ്‍ട്രോള്‍. ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുപയോഗിച്ച് വേഗത്തിലും ലളിതമായും നിയന്ത്രിക്കാനാകും. കാമറ കണ്‍ട്രോള്‍ ബട്ടന്‍ ജസ്റ്റ് ഒന്ന് ക്ലിക്ക് ചെയ്താല്‍ കാമറ ഓപണ്‍ ആകും. അടുത്ത ക്ലിക്കില്‍ ഫോട്ടോ എടുക്കാം. ഇതുപയോഗിച്ച് തന്നെ എല്ലാ ക്യാമറ ടൂള്‍സും ആക്സസ് ചെയ്യാം. വീഡിയോ മോഡിലാണെങ്കില്‍ ഒറ്റ ക്ലിക്കില്‍ റെക്കോഡും ചെയ്യാം.

കാമറ കണ്‍ട്രോളില്‍ ചെറുതായൊന്ന് പ്രസ് ചെയ്താല്‍ സൂം അടക്കമുള്ള കണ്‍ട്രോളുകള്‍ തുറന്നു വരും. വിരല്‍ സ്ലൈഡ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാം. ചെറുതായൊന്ന് ഡബിള്‍ പ്രസ് ചെയ്താല്‍ കാമറ സെറ്റിങ്സ് പ്രത്യക്ഷപ്പെടും. ഇതും വിരല്‍ സ്ലൈഡ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാം.

പുതിയ അള്‍ട്രാ വൈഡ് ക്യാമറയില്‍ അടുത്തുള്ള ദൃശ്യങ്ങളും അകലെയുള്ള ദൃശ്യങ്ങളും മിഴിവോടെ പകര്‍ത്താന്‍ കഴിയും. 48 മെഗാപിക്സല്‍ ഫ്യൂഷന്‍ ക്യാമറയില്‍സൂപ്പര്‍ ഹൈ റെസലൂഷന്‍ ചിത്രങ്ങളും, സൂം ചെയത് 2X മുതല്‍ 5X വരെ ഒപ്റ്റിക്കല്‍ ക്വാളിറ്റിയുള്ള ടെലിഫോട്ടോയും പകര്‍ത്താം. സ്പേഷ്യന്‍ കാപ്ചര്‍ ഫീച്ചര്‍ കൂടിയുള്ളതിനാല്‍ ത്രീഡി ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ കഴിയും. ഫോട്ടോ എടുക്കാന്‍ നാല് ലെന്‍സുകള്‍ ഉപയോഗിക്കുന്നതിന് സമമാണ് ഒരൊറ്റ ഐഫോണ്‍ 16 ക്യാമറ എന്നു ചുരുക്കം. ഐഫോണ്‍ 16 ല്‍ ഡ്യൂവല്‍ കാമറയും 12 മെഗാപിക്സല്‍ അള്‍ട്രാ വൈഡുമാണ്. പ്രോ, പ്രോ മാക്സ് മോഡലുകളില്‍ മൂന്ന് കാമറകളാണ് പിന്നിലുള്ളത്.

വീഡിയോയില്‍ എടുത്തുപറയേണ്ട പ്രധാന ഫീച്ചറാണ് ഓഡിയോ മിക്സ്. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ശല്യമാകാറുള്ള ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങളെ നിയന്ത്രിക്കാവുന്ന ഇന്‍-ഫ്രെയിം, സ്റ്റുഡിയോ, സിനിമാറ്റിക് എന്നീ മൂന്ന് ഒപ്ഷനുകളാണ് ഓഡിയോ മിക്സിലുള്ളത്. ഫ്രെയിമിനകത്തെ ശബ്ദം മാത്രം ഫോക്കസ് ചെയ്യണമെങ്കില്‍ ഇന്‍-ഫ്രെയിം സെലക്ട് ചെയ്യാം. ഫ്രെയിമിനകത്തെ ആളുകള്‍ സംസാരിക്കുന്ന ശബ്ദം മാത്രം പിടിച്ചെടുക്കും. ഒരു പ്രൊഫഷനല്‍ സ്റ്റുഡിയോ റെക്കോഡ് ചെയ്തതു പോലുള്ള ക്വാളിറ്റിയില്‍ ശബ്ദം ലഭിക്കാന്‍ സ്റ്റുഡിയോ ഒപ്ഷന്‍ സെലക്ട് ചെയ്യാം. സിനിമാറ്റിക് ഓപ്ഷനില്‍ ഒരു മൂവിയിലെ ശബ്ദം പോലെ ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും പിടിച്ചെടുത്ത് അത് മുന്നിലെ സ്‌ക്രീനിലേക്ക് കേന്ദ്രീകരിക്കും.

ക്യാമറ കണ്‍ട്രോള്‍, ഫോട്ടോഗ്രഫിക് സ്‌റ്റൈല്‍ തുടങ്ങിയ പുതിയ ലെവല്‍ ക്യാമറ ഫീച്ചറുകള്‍ക്ക് ശക്തി പകരുന്നതാണ് എ 18 ചിപ്പ്. ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഈ ചിപ്പ് കാര്യക്ഷമമായാണ് ഊര്‍ജ്ജം ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച ബാറ്ററി ലൈഫും ലഭിക്കുന്നു. ഐഫോണ്‍ 12 നേക്കാള്‍ 60 ശതമാനം വേഗത കൂടിയ ചിപ്പാണ് എ 18. .

ആപ്പിളിന്റെ സ്വന്തം എഐ കണ്ടുപിടിത്തമായ ആപ്പിള്‍ ഇന്റലിജന്‍സിന്റെ എല്ലാ സാധ്യതകളും പ്രയോഗിച്ചിരിക്കുന്നത് ഐഫോണ്‍ പ്രോ, പ്രോ മാക്സ് മോഡലുകളിലാണ്. ഇപ്പോള്‍ അമേരിക്കന്‍ ഇംഗ്ലീഷിലാണ് ഇതു ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ മറ്റു ഇംഗ്ലീഷ് വകഭേദങ്ങളിലും മറ്റു ഭാഷകളിലും ഇതെത്തും. ഈ പേഴ്സനല്‍ ഇന്റലിജന്‍സ് സഹായിയെ എഴുതാനും പറയാനും ഫോട്ടോ എടുക്കാനും തുടങ്ങി ഒട്ടേറെ സഹായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മെയിലുകള്‍ക്ക് മറുപടി എഴുതല്‍, തിരുത്തിഎഴുതല്‍, പ്രൂഫ് റീഡ് ചെയ്യല്‍ എല്ലാം ചാറ്റ് ജിപിറ്റി സ്വയം ചെയ്തു തരും.

ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യമുള്ള ഇമോജികള്‍ നാം ആവശ്യപ്പെടുന്നത് പ്രകാരം നിമിഷ നേരം കൊണ്ട് ക്രിയേറ്റ് ചെയ്തു തരും. പുറത്തിറങ്ങി ക്യാമറ കണ്‍ട്രോള്‍ ക്ലിക്ക് ചെയ്ത് ഹോട്ടലുകളുടെ ചിത്രമെടുത്താല്‍ അവിടുത്തെ മെനുവും ഫൂഡ് റിവ്യൂകളും റൂം ബുക്കിങ് വിവരങ്ങളും ഐഫോണ്‍ നമുക്ക് പറഞ്ഞു തരും. തെരുവില്‍ കാണുന്ന ഒരു പട്ടിയുടെ ഫോട്ടോ എടുത്താള്‍ അത് ഏതു തരം ബ്രീഡാണെന്ന് വരെ പറഞ്ഞു തരുമെന്നും

You might also like