യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിലെ തിരക്കേറിയ പാലം തകര്‍ന്നു വീണു

0

വിയറ്റ്നാമില്‍ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു .ജനജീവിതം തകിടം മറിച്ച ചുഴലിക്കാറ്റ് തുടർച്ചയായ മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി.

കഴിഞ്ഞ ശനിയാഴ്ച ചുഴലിക്കാറ്റ് കരയില്‍ സ്പർശിക്കുമ്ബോള്‍ അത് മണിക്കൂറില്‍ 149 കിലോമീറ്റർ വേഗതയിലായിരുന്നു. വിയറ്റ്നാമില്‍ വളരെ തിരക്കേറിയ ഒരു പാലവും അതില്‍ യാത്ര ചെയ്തിരുന്ന വാഹനങ്ങളും നദിയിലേക്ക് പതിക്കുന്ന ഭീതിദമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ഫു തോ പ്രവിശ്യയിലെ ഫോങ് ചൗ പാലമാണ് തകർന്നത്. ഇതിനെ തുടർന്ന് 13 പേരെ കാണാതായതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

You might also like