മ്യാൻമറിൽനിന്ന് 900 കുക്കി ആയുധധാരികൾ മണിപ്പൂരിലെത്തിയതെന്ന്; അതീവ ജാഗ്രത
ഇംഫാൽ: മ്യാൻമറിൽ നിന്ന് 900ത്തിലേറെ കുക്കി ആയുധധാരികൾ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് മണിപ്പൂരിൽ കനത്ത സുരക്ഷാ ജാഗ്രതാ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
ഡ്രോൺ അധിഷ്‌ഠിത ബോംബുകൾ, മിസൈലുകൾ, വനത്തിലെ യുദ്ധമുറ എന്നിവയിൽ പരിശീലനം ലഭിച്ചവരാണ് എത്തിയത്. 30 അംഗങ്ങൾ വീതമുള്ള യൂനിറ്റുകളായി തിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബർ 28 ഓടെ മെയ്തേയ് ഗ്രാമങ്ങളിൽ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോർട്ടുണ്ട്.