അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

0

കൊച്ചി: അബ്കാരി കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം. കേസിൽ സർക്കാരിനുവേണ്ടി ഡിജിപി ആസഫ് അലി ഹാജരായി. വീട്ടിൽനിന്ന് അനുവദനീയമായതിലധികം മദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം. വീട് സർഫാസി നിയമപ്രകാരം നേരത്തെ ജപ്തി ചെയ്തതാണെന്നും ലില്ലി എന്ന സ്ത്രീയുടെ പേരിലാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. അതിനാൽ വീട്ടിൽനിന്ന് പിടികൂടിയ മദ്യത്തിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

You might also like