രാജീവ് ഗാന്ധിയുടെ 77ാം ജന്മദിനം; ഓര്‍മകള്‍ പുതുക്കി രാഷ്ട്രം
ന്യൂഡല്‍ഹി: 77ാം ജന്മദിനത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഒാര്‍മകള്‍ പുതുക്കി രാഷ്ട്രം. രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ വീര്‍ഭൂമിയില്‍ രാഹുല്‍ ഗാന്ധി എം.പി പുഷ്പാര്‍ച്ചന നടത്തി.
‘മതേതര ഇന്ത്യക്ക് മാത്രമാണ് അതിജീവിക്കാന്‍ സാധിക്കുക’. ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെ പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തു. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവന ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.
1944 ആഗസ്റ്റ് 20ന് ജനിച്ച രാജീവ് ഗാന്ധി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. 1984 ഒക്ടോബര്‍ മുതല്‍ 89 ഡിസംബര്‍ രണ്ട് വരെയാണ് പ്രധാനമന്ത്രി പദവി വഹിച്ചത്. 1991 മേയില്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്ബത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇ ചാവേര്‍ ബോംബ് സ്ഫോടനത്തിലാണ് രാജീവ് വധിക്കപ്പെടുന്നത്.