TOP NEWS| കുട്ടികൾക്ക് വാക്സീൻ നൽകാൻ കേരളം സജ്ജം; വാഹനത്തിലിരുന്നും എടുക്കാം
സംസ്ഥാനത്ത് ഇനി വാഹനത്തിലിരുന്നും കോവിഡ് വാക്സീൻ എടുക്കാം. ഇതിന്റെ ഭാഗമായി ഡ്രൈവ് ത്രൂ വാക്സിനേഷൻ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. അടുത്തമാസം അവസാനത്തോടെ സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒന്നാംഡോസ് ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണജോർജ് പറഞ്ഞു. കുട്ടികൾക്ക് വാക്സീൻ നൽകാൻ കേരളം സജ്ജമാണെന്നും മന്ത്രി അറിയിച്ചു.