മഹാരാഷ്​ട്രയില്‍ ഡെല്‍റ്റ പ്ലസ്​ വകഭേദം പടരുന്നു

0

മുംബൈ: മഹാരാഷ്​ട്രയില്‍ ഡെല്‍റ്റ പ്ലസ്​ വകഭേദം പടരുന്നു.തിങ്കളാഴ്ച 27 പുതിയ കേസുകള്‍ കൂടി റി​പ്പോര്‍ട്ട്​ ചെയ്​തതോടെ സംസ്​ഥാനത്തെ ഡെല്‍റ്റ ​പ്ലസ്​ കേസുകളുടെ എണ്ണം 103 ആയി.

അതേസമയം ജീനോം സീക്വന്‍സിങ്ങിനായി മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് അയച്ച ആദ്യ ബാച്ചിന്‍റെ 188 സാമ്ബിളുകളില്‍ 128 എണ്ണം ഡെല്‍റ്റ വകഭേദമാണെന്ന്​ സ്​ഥിരീകരിച്ചു. സാംപിളുകളുടെ 68 ശതമാനം വരുമിത്​. രണ്ട്​ സാംപിളുകള്‍ ആല്‍ഫ വകഭേദമാണ്​.

24 സാംപിളുകള്‍ അതായത്​ 12.76 ശതമാനം കാപ്പ വകഭേദമാണ്​.ജനിതക വ്യതിയാനം സംഭവിച്ച കോറോണ വൈറസിനെ തിരിച്ചറിയാനായി മഹാരാഷ്​ട്രയില്‍ ജീനോം സീക്വന്‍സിങ്​ നടത്തുന്നത്​ പതിവാണ്​. തിങ്കളാഴ്ച 3643 കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

You might also like