ഇറ്റലിയിൽ കോവിഡ് വീണ്ടും കുതിച്ചുയരുന്നു, ഒരു മില്യൺ കടന്നു

0

ഇറ്റലിയിൽ സജീവ കോവിഡ് കേസുകൾ ഒരു മില്യൺ കടന്നു. രണ്ടാഴ്ചയ്ക്കിടയിലാണ് കേസുകൾ കുത്തനെ ഉയർന്നത്. ഒമൈക്രോൺ 5 എന്ന വകഭേദമാണ് കാരണം എന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ജൂൺ 17 നു 575,000 കേസുകളിൽ കുറവായിരുന്ന ഇറ്റലിയിൽ വളരെ വിശാലമായി പ്രതിരോധ കുത്തിവയ്പും നടത്തിയിട്ടുള്ളതാണ്. എന്നാൽ 16 ദിവസം കൊണ്ട് 75 ശതമാനത്തിലേറെ വർധന ഉണ്ടായതായി കാണുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഒരു മില്യണിൽ കൂടുതൽ കേസുകളുള്ള നാലാമത്തെ രാജ്യമാണ് ഇറ്റലി. യു എസ് (3.5 മില്യൺ), ജർമനി (1.5 മില്യൺ) ഫ്രാൻസ് (1.4 മില്യൺ) എന്നിവയ്ക്കു പിന്നിലാണ് ഇറ്റലി. രാജ്യത്തെ 21 ൽ എട്ടു മേഖലകളിലും സ്വയംഭരണ പ്രവിശ്യകളിലും വൈറസ് ആക്രമണത്തിന് ഉയർന്ന സാധ്യത കാണുന്നു.

വ്യാപനവും ഉയർന്ന നിലയിലാണ്. പ്രതിദിന മരണം നൂറിനു താഴെ നിൽക്കുന്നു. എന്നാൽ ഐ സി യുവിൽ എത്തുന്ന രോഗികളുടെ എണ്ണം ഞായറാഴ്ച 291 ൽ എത്തി. ശനിയാഴ്ച 275 ആയിരുന്നു. ഇറ്റാലിയൻ സർക്കാരിന്റെ രേഖകൾ അനുസരിച്ചു 96.6% പേർക്കും വാക്സിൻ കുത്തിവച്ചിട്ടുണ്ട്.

You might also like