ഓഗസ്റ്റ് 31ന് ഉള്ളില്‍ത്തന്നെ അഫ്ഗാനില്‍ നിന്ന് പിന്മാറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
വാഷിങ്ടണ്‍: നേരത്തെ നിശ്ചയിച്ചതുപോലെ ഓഗസ്റ്റ് 31ന് ഉള്ളില്‍ത്തന്നെ അഫ്ഗാനില്‍ നിന്ന് പിന്മാറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നോ അത്രയും തങ്ങള്‍ക്ക് നല്ലതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്താന്‍ താലിബാന്റെ നിയന്ത്രണത്തിലായി ഒമ്പത് ദിവസത്തിനിടെ 70,700 പേരെ കാബൂള്‍ വിമാനത്താവളംവഴി ഒഴിപ്പിച്ചിട്ടുണ്ടെന്നും ബൈഡന്‍ വ്യക്താക്കി. വിദേശ സേന അഫ്ഗാന്‍ വിട്ടുപോകുന്നതിനുള്ള സമയപരിധി നീട്ടുന്നതിനെതിരെ താലിബാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഓഗസ്റ്റ് 31-ന് മുമ്പ് ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കണമെന്നാണ് അവരുടെ ആവശ്യം.