പ്രതികാരം തീര്‍ക്കാനെത്തിയവര്‍ക്കും മരണം, കൊല്ലപ്പെട്ടത് 400 ഓളം ഭീകരര്‍: സേനയ്ക്ക് മുന്നില്‍ അടിപതറി താലിബാന്‍

0

കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന താലിബാന് തിരിച്ചടി. കാബൂള്‍ കീഴടക്കിയ ശേഷം താലിബാന് നഷ്ടമായത് 400 ഓളം ഭീകരരെയാണ്. അഹമ്മദ് മസൂദിന്റെ കീഴിലുള്ള പ്രതിരോധ സേന 35 താലിബാനികളെ കൊലപ്പെടുത്തി. പഞ്ച്ഷീര്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. പഞ്ച്ഷീര്‍ താഴ്വര കീഴടക്കാന്‍ താലിബാന് ഇതുവരെ സാധിച്ചിട്ടില്ല. താലിബാന്‍ പോരാളികള്‍ താഴ്വരയെ വളഞ്ഞിട്ടുണ്ടെങ്കിലും സേനയ്ക്ക് മുന്നില്‍ മുട്ടുകുത്തേണ്ട അവസ്ഥയാകും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, ബാഗ്ലാനില്‍ മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിരോധ സഖ്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 305 ഓളം താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച താലിബാന് നഷ്ടമായത് ജില്ലാ തലവന്‍ അടക്കം 50 ഓളം അംഗങ്ങളുടെ ജീവനായിരുന്നു. അഫ്ഗാനിലെ ഫജ്റ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് താലിബാന്റെ ജില്ലാ തലവനും കൂട്ടാളികളും അടക്കം കൊല്ലപ്പെട്ടെന്നാണ് വിവരം.

You might also like