TOP NEWS| നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് സമ്മാനിച്ച് ഇന്ത്യ
കാഠ്മണ്ഡു: നേപ്പാളിന് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സമ്മാനിച്ച് ഇന്ത്യ. ബി.പി കൊയ്റാള ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലാണ് (ബി.പി.കെ.ഐ.എച്ച്.എസ്) മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. നേപ്പാളിലെ ഇന്ത്യൻ അംബാസിഡറായ വിനയ് മോഹൻ ക്വാത്രായാണ് സംസ്ഥാനത്തെ ആരോഗ്യമന്ത്രി ഉമേഷ് ശ്രേഷ്തയ്ക്ക് മെഡിക്കൽ ഓക്സജിൻ കൈമാറിയത്. 960 ലിറ്റേഴ്സ് പെർ മിനിറ്റ് (എൽ.പി.എം) ശേഷിയുള്ള പ്ലാന്റാണ് ഇന്ത്യ സമ്മാനിച്ചത്.