ഇനി മുതല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും റെയില്‍വേയില്‍ സൗജന്യ യാത്രകള്‍ ഇല്ല
ഷൊര്‍ണൂര്‍: പുതിയ യാത്രാ മാനദണ്ഡം പ്രകാരം ഇനി മുതല്‍ മറ്റു യാത്രക്കാരെപ്പോലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും യാത്രാടിക്കറ്റ് നിര്‍ബന്ധമാക്കി. ടിക്കറ്റ് കൗണ്ടറില്‍നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് എടുത്താല്‍ മാത്രമേ യാത്ര ചെയ്യാന്‍ ഇവര്‍ക്കും അനുമതി ലഭിക്കൂ.
ഇവര്‍ക്ക് യാത്രാ ആനുകൂല്യത്തിനുള്ള രേഖയായി ഇ-പാസ് മാത്രം പോരെന്നും ഇതോടൊപ്പം ഇ-ടിക്കറ്റ് അല്ലെങ്കില്‍ കൗണ്ടറില്നിന്നെടുത്ത ടിക്കറ്റുകൂടി വേണമെന്നുമാണ് പുതിയ ഉത്തരവ് സൂചിപ്പിക്കുന്നത്. കൂടാതെ ഇനിമുതല്‍ ടിക്കറ്റ്, റെയില്‍വേയില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ, അനുവദനീയമായ യാത്രാപരിധി, കാലാവധി എന്നിവയും പരിശോധിക്കും. പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത് റെയില്‍വേയില്‍ വ്യാപകമായ സൗജന്യ യാത്രകള്‍ കുറയ്ക്കാനാണ്.