TOP NEWS| രണ്ട് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലും ഒരേ തീയതി; തിരുത്താന്‍ വഴിതേടി ആളുകള്‍

0

 

തിരുത്താൻ വാക്സിനേഷൻ കേന്ദ്രംമുതൽ ഡി.എം.ഒ. ഓഫീസുവരെ കയറിയിറങ്ങിയിട്ടും പരിഹാരമാവുന്നില്ലെന്ന് ആളുകൾ പറയുന്നു. അപൂർവം ചില സർട്ടിഫിക്കറ്റുകളിലാണ് ഈ പ്രശ്നമുള്ളതെങ്കിലും വിദേശത്ത് പോവാനിരിക്കുന്നവരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടിലാവുന്നത്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കായി 1.25 ലക്ഷം രൂപ അടച്ചിരുന്നെങ്കിലും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവുകാരണം പോകാൻ കഴിയുമോ എന്നറിയില്ലെന്ന് കൊയിലാണ്ടി ഗവ. മാപ്പിള എൽ.പി. സ്കൂളിലെ അധ്യാപകൻ കെ.പി. സുകുമാരൻ പറയുന്നു. ഫെബ്രുവരി 26-നാണ് ഇദ്ദേഹം ആദ്യ ഡോസെടുത്തത്. രണ്ടാമത്തേത് ഏപ്രിൽ 26-നും. പക്ഷേ, സർട്ടിഫിക്കറ്റിൽ രണ്ടും ഒരേ തീയതിയാണ് രേഖപ്പെടുത്തിയത്.

You might also like