TOP NEWS| ആന്റിജൻ ടെസ്റ്റുകൾ ഉപേക്ഷിക്കണം; സമ്പർക്ക പരിശോധനയിൽ ഉദാസീനത: വി.ഡി.സതീശൻ
പത്തനംതിട്ട• കോവിഡ് പരിശോധനയിൽ ആന്റിജൻ ടെസ്റ്റുകൾ പൂർണമായും ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫലപ്രദമല്ലെന്നു വിദഗ്ധർ പറഞ്ഞിട്ടും കേരളത്തിലെ പരിശോധനകളിൽ നാലിൽ മൂന്നും ആന്റിജനാണ് നടത്തുന്നത്. ആന്റിജനിൽ നെഗറ്റീവായ പലരും ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിന്റെ ബലത്തിൽ പുറത്തിറങ്ങി നടക്കുന്ന പലർക്കും കോവിഡ് ഉണ്ടെന്നതിന്റെ തെളിവാണ് കേരളത്തിലെ ഉയർന്ന രോഗവ്യാപനം.