TOP NEWS| അഫ്ഗാനിസ്ഥാനിലേക്ക്‌ ഭക്ഷണവസ്തുക്കൾ കയറ്റി അയച്ച് ഖത്തര്‍

0

 

ഖത്തര്‍ അയച്ച സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിച്ചതിന് പിന്നാലെയാണ് സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് വിമാനം കാബൂളിലിറങ്ങിയത്. അവശ്യഭക്ഷ്യ വസ്തുക്കളും മരുന്നുകളുമുള്‍പ്പെടെ 17 ടണ്‍ സഹായ വസ്തുക്കളാണ് വിമാനത്തിലുണ്ടായിരുന്നത്. അരി, പഞ്ചസാര, ധാന്യപ്പൊടികള്‍, ഉപ്പ്, കുഞ്ഞുങ്ങള്‍ക്കുള്ള ആഹാര വസ്തുക്കള്‍ തുടങ്ങിയവയാണ് കാബൂളിലെത്തിച്ചത്. ഖത്തര്‍ വികസന ഫണ്ട്, ഖത്തര്‍ ചാരിറ്റി എന്നിവയുടെ ധനസഹായത്തോടെയാണ് സഹായവസ്തുക്കള്‍ കയറ്റി അയച്ചത്.

You might also like