TOP NEWS| നിപ ചികിത്സാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു: സമ്പർക്ക പട്ടികയിലെ 11 പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റി
സംസ്ഥാനത്ത് നിപ ചികിത്സാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം. മരിച്ച 12 വയസുകാരന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 11 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും കേന്ദ്ര സംഘം ഇന്നും സന്ദർശിക്കും.