യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി; 90 മുതല്‍ 180 ദിവസം വരെ

0

അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവില്‍ 30 ദിവസമാണ്.

90 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയതെന്ന് യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സിയൂദി അറിയിച്ചു.

ജോലി നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താനും ഇത് സഹായിക്കും.

You might also like