അഫ്ഗാനിലെ അഞ്ച് മാദ്ധ്യമപ്രവർത്തകരെ താലിബാൻ അറസ്റ്റ് ചെയ്തു

0

കാബൂൾ : അഫ്ഗാനിസ്താനിൽ ഭരണത്തിലേറിയതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകർക്കും മാദ്ധ്യമ സ്ഥാപനങ്ങൾക്കും നേരെ പ്രതികാര നടപടികളുമായി താലിബാൻ. പ്രാദേശിക പത്രമായ എറ്റിലാട്രോസിൽ പ്രവർത്തിച്ചിരുന്ന അഞ്ച് മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. അഫ്ഗാൻ ന്യൂസ് ചാനലായ ടോളോ ന്യൂസാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

എറ്റിലാട്രോസിലെ ചീഫ് എഡിറ്റർ സാക്കി ദര്യാബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൂർണമായും അടിച്ചമർത്തുന്ന നീക്കം താലിബാൻ നടത്തിയത്.

You might also like