TOP NEWS| ബഹ്റൈനും യുഎഇയും പുതിയ ‘ഇടത്താവളങ്ങൾ’; ആശ്വാസത്തോടെ സൗദി പ്രവാസികൾ

0

 

റിയാദ് • ഇന്ത്യയിൽ നിന്ന് യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കുകൾ നീങ്ങിയതോടെ സന്തോഷിക്കുന്നത് സൗദി പ്രവാസികളും. സൗദിയിൽ നിന്ന് സമ്പൂർണ വാക്സീൻ സ്വീകരിക്കാത്തവർക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും അത് സൗദിക്ക് പുറത്ത് നിന്നായാൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇവിടെ ഇറങ്ങാൻ സാധ്യമല്ല. യാത്രക്കാർ വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയതിന് ശേഷമാണ് സൗദിയിൽ പ്രവേശനം ഇപ്പോൾ സാധ്യമാകുന്നത്.

You might also like