പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താന്‍ അനുവദിക്കണം; കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി നടത്തുന്ന പരീക്ഷ എല്ലാ കുട്ടികള്‍ക്കും എഴുതാന്‍ സാധിച്ചേക്കില്ല, കമ്ബ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ്, എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ ബുദ്ധിമുട്ടാകും. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കാന്‍ കഴിയില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്ബ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.