TOP NEWS| ഇനി ഇടുക്കിക്കാർക്ക് ട്രെയിൻ 30 കിലോമീറ്റർ അകലെ; മധുര – ബോഡിനായ്ക്കന്നൂർ റെയിൽപാത അന്തിമഘട്ടത്തിൽ

0

 

ഇടുക്കി: റെയിൽപാതയില്ലെന്ന ഇടുക്കി ജില്ലക്കാരുടെ വിഷമത്തിന് അവസാനമാകുന്നു. മധുര – ബോഡിനായ്ക്കന്നൂർ പാതയുടെ പണികൾ പൂർത്തിയായാൽ ഇടുക്കി ശാന്തൻ പാറയിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിൻ യാത്ര നടത്താം. പാതയുടെ ജോലികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ ഇടുക്കിക്കാർക്ക് ട്രെയിനിൽ കയറാൻ അങ്കമാലിയിലോ കോട്ടയത്തോ എത്തണം. മധുര- ബോഡിനായ്ക്കന്നൂർ പാത യാഥാർത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും. കേരളത്തിൽ നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് റെയിൽവേ പാതകളില്ലാത്തത്.

You might also like