TOP NEWS| പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞു; സൗദിയിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ച് പൂട്ടുന്നു
രാജ്യത്തെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയിൽ 2 കോടി 30 ലക്ഷത്തിലധികം ആളുകൾ ആദ്യ ഡോസും, ഒരു കോടി 75 ലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസും സ്വീകരിച്ച് ഇമ്മ്യൂൺ ആയവരാണ്. പ്രതിരോധ ശേഷി നേടിയ ആളുകളുടെ എണ്ണം ഉയർന്നതോടെ വാക്‌സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും പ്രതിദിന കേസുകളും കുത്തനെ കുറഞ്ഞു. ഇതോടെയാണ് വാക്‌സിനേഷന് പ്രത്യേകമായി തുറന്ന കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിച്ചത്. ഖത്തീഫിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് ആശുപത്പരിയോടനുബന്ധിച്ചുള്ള വാക്‌സിനേഷൻ കേന്ദ്രമുൾപ്പെടെ ഏതാനും വാക്‌സിനേഷൻ സെന്റുകളുടുടെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.