TOP NEWS| വസ്ത്രത്തിന് ഇറക്കം പോര; വിദ്യാര്‍ഥിനിയെ കര്‍ട്ടന്‍ പുതപ്പിച്ച് പരീക്ഷക്കിരുത്തി

0

പ്രവേശന പരീക്ഷ എഴുതാന്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പുതപ്പിച്ച ശേഷം പരീക്ഷക്കിരുത്തി അസമിലെ സര്‍വകലാശാല. കാല് പൂര്‍ണമായും മറയാത്ത വസ്ത്രം ധരിച്ചെന്നാരോപിച്ച പരീക്ഷാ ഇന്‍വിജിലേറ്റര്‍ കുട്ടിക്ക് കര്‍ട്ടന്‍ ഊരി നല്‍കി, ശരീരം മറച്ച് പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം പുറത്തറഞ്ഞിതോടെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അസം ഗുവാഹതിയിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലാണ് (ജി.ഐ.പി.എസ്) സംഭവമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

You might also like