TOP NEWS| ‘കലാ-സാഹിത്യ സൃഷ്ടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം’; വിവാദ ഉത്തരവ് പിന്‍വലിച്ചു
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കലാ, സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ വിദ്യാഭ്യാസ ഉപഡയരക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന സര്‍ക്കുലറാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കുലറിനെതിരെ സാംസ്‌കാരികരംഗത്തുനിന്ന് വലിയ തോതിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു.