നിപ ആശങ്കയില്‍ കൂടുതല്‍ ആശ്വാസം; മുന്നൂര്‍ പ്രദേശത്തു നിന്ന് ശേഖരിച്ച റംമ്ബൂട്ടാന്‍ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിള്‍ ഫലവും നെഗറ്റീവായി
കോഴിക്കോട്: ചാത്തമംഗലത്തെ നിപ ആശങ്കയില്‍ കൂടുതല്‍ ആശ്വാസം. മുന്നൂര്‍ പ്രദേശത്തു നിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിള്‍ ഫലവും നെഗറ്റീവായി. രോഗം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംമ്ബൂട്ടാന്‍ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചത്.
വവ്വാലുകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിള്‍ പരിശോധനാ ഫലമാണ് ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്.