TOP NEWS| ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു; തൈക്കാട് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. മലയിൻകീഴ് സ്വദേശികളായ അഖിൽ – മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരിന്നിട്ടും ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.