TOP NEWS| ആപ്പിളും ടെസ്‌ലയും ഇന്ത്യയിലേക്ക് ‘മാസ്’ എൻട്രി നടത്തും? വരുന്നത് കോടികളുടെ നിക്ഷേപം, ചൈനയ്ക്ക് തിരിച്ചടി?

0

ടെക്‌നോളജി, ഓട്ടോ മേഖലകളിലെ രണ്ട് ആഗോള ഭീമന്മാരായ ആപ്പിളും ടെസ്‌ലയും 2022ല്‍ ഇന്ത്യയിൽ വന്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ കാര്യങ്ങളിലും ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് അറിയുന്നത്. കോവിഡിന്റെയും ചിപ്പ് ക്ഷാമത്തിന്റെയും കാരണങ്ങളാലാണ് ഇരു കമ്പനികളും വൻ നിക്ഷേപം നടത്തുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത്. ഇന്ത്യന്‍ റോഡുകളില്‍ ടെസ്‌ല കാറുകള്‍ ഓടുന്നത് കാണണമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു. ആപ്പിള്‍ മേധാവി കുക്ക് ആകട്ടെ ആപ്പിള്‍ സ്റ്റോറുകളില്‍ ആദ്യത്തേത് മുംബൈയില്‍ തുടങ്ങുമെന്നും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

You might also like